ബ്രഹ്മശ്രീ പുതുമന ഈശ്വരന്‍ നമ്പൂതിരി
പ്രമുഖ ജ്യോതിഷതാന്ത്രിക ആചാര്യനും, പുതുമന ക്ഷേത്ര തന്ത്രിയും പുതുമന തന്ത്ര വിദ്യാലയംസ്ഥാപകനുമായിരുന്നു ബ്രഹ്മശ്രീ പുതുമന ഈശ്വരന്‍ നമ്പൂതിരി.
തന്ത്രശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പുതുമന തന്ത്രവിദ്യാലയം എന്ന സ്ഥാപനം ആരംഭിച്ചു. ഭഗീരഥ പ്രയത്നത്താല്‍ കേരളത്തിലുടനീളം ഒന്‍പത് ഉപ ശാഖകളിലൂടെ അന്യ സംസ്ഥാനങ്ങളില്‍ മരുത്വാമല, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നീ പ്രമുഖ നഗരങ്ങളിലും പുതുമനയുടെ ആദ്ധ്യാത്മിക സേവനങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കി.
താന്ത്രിക ആചാരങ്ങള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും അനുഷ്ഠിക്കുവാന്‍ അര്‍ഹത ഉണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് 2003 നവംബര്‍ 12 ന് തിരുവനന്തപുരത്ത് തീര്‍ത്ഥപാദ മണ്ഡപത്തില്‍ വച്ച് ഹൈന്ദവ ആചാര്യന്മാരെ ചേര്‍ത്ത് തന്ത്രപ്രവേശന വിളംബരം എന്ന പ്രഖ്യാപനത്തിന് നേതൃത്വം നല്‍കി ഇതു ഒട്ടേറ വിവാദങ്ങള്‍ക്ക് ഇടയാക്കി.
സമൂഹത്തിലെ ജാതി വേര്‍തിരിവുകള്‍ ഈശ്വര ആരാധനയെ ബാധിക്കാതിരിക്കുന്നതിനും തന്ത്രശാസ്ത്രം എന്ന ബൃഹത് പദ്ധതി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഒരു കൂട്ടായ പ്രവര്‍ത്തനം അനിവാര്യമായതിനാല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച്“തന്ത്രശാസ്ത്രപ്രചാരണ സഭ” എന്ന സംഘടന രൂപീകരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നാല്‍പ്പത് വര്‍ഷത്തെ സേവനത്തിലൂടെ കോട്ടയം ചെങ്ങളത്തുകാവ് ദേവീക്ഷേത്രം,പെരുവന്താനം ശ്രീധര്‍മശാസ്താ ക്ഷേത്രം,മേജര്‍ തിരുവാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രം,മേജര്‍സചിവോത്തമപുരം ശ്രീരാമസ്വാമി ക്ഷേത്രം,തെക്കോട്ട് ദര്‍ശനമരുളുന്ന വാഴപ്പള്ളി മഹാഗണപതിക്ഷേത്രം,എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രം,തൃക്കൊടിത്താനം വൈഷ്ണവ മഹാക്ഷേത്രം,കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രം,വേഴപ്ര ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിപദം അലങ്കരിച്ചിരുന്നു.
ശബരിമല മേല്‍ശാന്തി പരിഗണന ലിസ്റ്റില്‍ 12വര്‍ഷത്തോളം ഈശ്വരന്‍ നമ്പൂതിരിയെ പരിഗണിച്ചിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി എഴുപതോളം ക്ഷേത്രങ്ങളിലെ തന്ത്രി , യോഗക്ഷേമസഭ ഉപസഭപ്രസിഡന്‍റെ്, സംസ്ഥാന കമ്മറ്റി അംഗം , അഖിലകേരള പൌര്‍ണമി സംഘം പ്രസിഡന്‍റെ് , സെക്രട്ടറി, അയ്യപ്പ സേവാ സംഘംചങ്ങനാശ്ശേരി താലുക്ക് പ്രധിനിധി , ആര്‍ എസ് പി ട്രേഡ് യുണിയന്‍ സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു .
മുഹുര്‍ത്തം മാസികയുടെ ആധ്യാത്മിക ലേഖകനായിരുന്ന ഇദ്ദേഹത്തിന്‍റെ ഓരോ ലേഖനങ്ങളും വളരെ ശ്രദ്ധേയമായിരുന്നു . നിത്യ കര്‍മ്മ അനുഷ്ഠാനത്തിലും ഉപാസന പദ്ധതികളിലും അതീവ ശ്രദ്ധ പാലിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ പൂജാ കര്‍മങ്ങള്‍ ആയിരക്ക ണക്കിന് ജനങള്‍ക്ക് ജീവിത ദുരിതങ്ങളില്‍ നിന്നും രക്ഷയേകി .
മാതൃകാപരമായ ജീവിതചര്യ നമുക്ക് കാട്ടിതന്ന ഈ മഹാ യോഗിവര്യന്‍ 2011- മാര്‍ച്ച് 28 ന് ഭഗവത് പദമണഞ്ഞു.
|