പുതുമന ഗണപതി ക്ഷേത്രം
 
  കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം
Home  | പുതുമന ഗണപതി ക്ഷേത്രം  | തന്ത്രവിദ്യാലയം  | തന്ത്രപ്രവേശന വിളംബരം  | പ്രസിദ്ധീകരണ‌‌ങ്ങള്‍  | മാധ്യമ റിപ്പോര്‍ട്ടുകള്‍  | ബന്ധപ്പെടുക  |
 
 
 


 
   

തന്ത്രപ്രവേശന വിളംബരം

ഈശ്വരവിശ്വാസിയായ ഏവര്‍ക്കും താന്ത്രിക വിദ്യ പഠിക്കുന്നതിനും , ചെയ്യുന്നതിനും അധികാരമുണ്ട്‌ എന്ന പ്രഖ്യാപനമാണ് തന്ത്രപ്രവേശന വിളംബരം. ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ഏവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിച്ചു ദര്‍ശനം നടത്താന്‍ അധികാരമുണ്ട്‌ എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്ത്രപ്രവേശന വിളംബരത്തില്‍ ഏവര്‍ക്കും പൂജാവിധി പഠിച്ച് ശ്രീകോവിലില്‍ കയറി പൂജകള്‍ ചെയ്യാം എന്നാണ് പറയുന്നത് . 2003 നവംബര്‍ 12-ന് പുതുമന തന്ത്ര വിദ്യാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹൈന്ദവാചര്യ സഭയിലാണ് ഈ വിളംബരം പ്രഖ്യാപിച്ചത് . താണജാതിയില്‍ ജനിച്ചവര്‍ പലയിടങ്ങളിലും ശാന്തി ജോലി ചെയ്തു വരുന്നെങ്കിലും സവര്‍ണ്ണ സമുദായ മേധാവികളുടെയും ചില സംഘടനകളുടെയും എതിര്‍പ്പ് സജീവമായിരുന്നു

ചില സവര്‍ണ്ണതന്ത്രിമാര്‍ താണ സമുദായജാതരെ എന്നും കാല്‍ക്കീഴില്‍ ചവിട്ടിമെതിക്കുന്നതിനായി ജന്മബ്രാഹ്മണ്യംമാത്രമാണ്‌ യോഗ്യത എന്നും മറ്റു സമുദായങ്ങളില്‍ ജനിച്ചവര്‍ക്കു പൂജാധികാരം ഇല്ല എന്നും വാദിച്ചിരുന്നു. തന്ത്രിമാരില്‍ പലരും പരോക്ഷമായി ഇതിലൂടെ തെറ്റേത് ശരിയേത്‌ എന്നറിയാതെ ഇന്നും നിലനില്‍ക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന താണജാതിയില്‍ ജനിച്ച ഹിന്ദുക്കളും ആത്മീയതയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു. ” ആത്മീയതയില്‍ അധിഷ്ഠിതമായി ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക” എന്ന ലക്ഷ്യത്തില്‍ ബ്രാഹ്മണ്യവുംപൂജാധികാരവും ഏവരുടെയും അവകാശമാണ് എന്ന സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തില്‍ ഈ വിളംബരം പ്രഖ്യാപി ക്കപ്പെട്ടു .

Latest News

ജാതി, മത, ലിംഗ, പ്രായഭേദമില്ലാതെ ഏവര്‍ക്കും പൂജാവിധികള്‍ പകര്‍ന്നു നല്‍കുന്ന താന്ത്രിക വിദ്യാലയമാണ്‌ പുതുമന തന്ത്രവിദ്യാലയം. വളരെയധികം താന്ത്രികപാരമ്പര്യവും തന്ത്രി പ്രമുഖരും ഉള്ള നമ്മുടെ നാട്ടില്‍ എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും ബ്രാഹ്മണാചാര വിധി പ്രകാരം ഉള്ള പൂജാകര്‍മ്മം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വിരളമാണ്.




ബ്രഹ്മശ്രീ പുതുമന ഈശ്വരന്‍ നമ്പൂതിരി  | പുതുമന ഗണപതി ക്ഷേത്രം വീഡിയോ        
"പുതുമന ഗണപതി ക്ഷേത്രം കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം
Copyright © 2016, Puthumana Ganapathy Temple .  All Rights Reserved. Best viewed with High Resolution