പുതുമന ഗണപതി ക്ഷേത്രം
 
  കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം
Home  | പുതുമന ഗണപതി ക്ഷേത്രം  | തന്ത്രവിദ്യാലയം  | തന്ത്രപ്രവേശന വിളംബരം  | പ്രസിദ്ധീകരണ‌‌ങ്ങള്‍  | മാധ്യമ റിപ്പോര്‍ട്ടുകള്‍  | ബന്ധപ്പെടുക  |
 
 
 


 
   

പുതുമന ഗണപതി ക്ഷേത്രം

കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം

ഐതീഹ്യം: കണ്ണൂര്‍ ജില്ലയില്‍ വന്നേരിയിലാണ്‌ പുതുമന ഇല്ലത്തിന്‍റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു . ഈ ഇല്ലത്ത്നിന്നും ഒരു ബ്രാഹ്മണന്‍ തിരുപ്പതിയില്‍ ഉപാസകന്‍ ആയി കൂടുകയും ഉപാസനാകാലത്ത് അവിടെ നിന്നു ഒരു യോഗിയില്‍ നിന്നും താന്ത്രിക മാന്ത്രിക വിദ്യകള്‍ അഭ്യസിച്ചുവെന്നും ഐതീഹൃം. കാലക്രമേണ ഗുരുനാഥന്‍റെ ഗണപതി – വിഷ്ണു ഉപാസനകളും രഹസ്യമായ മാന്ത്രിക വിധികളിലൂടെ വേട്ടയ്ക്കൊരുമകന്‍റെ ഉപാസനയും പുതുമനയ്ക്ക് ഒരുപോലെ സ്വാധീനമായി തീര്‍ന്നു. ഗുരുനാഥന്‍റെ മരണാനന്തരം സ്വദേശത്ത്‌ എത്തിയ അദേഹത്തെ പരദേശസഞ്ചാരം കൊണ്ടും പരദേശി ബ്രാഹ്മണനെ ഗുരുവായി സ്വീകരിച്ചതിനാലും ബന്ധുജനങ്ങള്‍ ഒറ്റപ്പെടുത്തി.അനന്തരം ഉപാസനാമൂര്‍ത്തിയായ വേട്ടയ്ക്കൊരുമകന്‍റെ സ്വപ്നദര്‍ശനനി൪ദ്ദേശപ്രകാരം തിരുവിതാംകൂറിലേക്ക് യാത്രതിരിച്ചെന്നും പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പുതുമന ഈശ്വരന്‍ നമ്പൂതിരിയെന്ന താന്ത്രികാചാര്യന്‍റെ ചെറുപ്പകാലത്ത് നടത്തിയ ദേവപ്രശ്നചിന്തയിലൂടെ ഈ വസ്തുതകള്‍ തെളിയിക്കപ്പെടുകയും തുടര്‍ന്ന് ഏതോ കാലത്ത് നഷ്ടപെട്ട ഗണേശ-തിരുപ്പതി-വേട്ടയ്ക്കൊരുമകന്‍ ഉപാസനകള്‍ പുനരാരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉപാസനാ പാരമ്പര്യവും ഗുരുപിതൃക്കളുടെ അനുഗ്രഹവും മൂലം 40 വര്‍ഷം അറപ്പുരയില്‍ ഗണപതിയെ പുതുമന ഈശ്വരന്‍ നമ്പൂതിരി പൂജിച്ചു. നില്‍ക്കുന്ന രീതിയിലുള്ള, അത്ഭുതശക്തിയുള്ള ഉണ്ണിഗണപതിയെ അന്വേഷിച്ചുവരുന്ന ഭക്തജനങ്ങളുടെ തിരക്ക്‌വര്‍ദ്ധിച്ചതോടെ ദേവപ്രശ്നം ചിന്തിച്ച് ഇന്ന് കാണുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

21 ഭാവങ്ങളുമായി പുതുമന ക്ഷേത്രം
പൌരാണികമായ പുതുമന ശ്രീ മഹാഗണപതി ദേവസ്ഥാനത്ത് 21 ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങള്‍ പൂജിച്ചു വരുന്നു. ഇവയില്‍ പ്രധാനമായ മൂന്നു വിഗ്രഹങ്ങള്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനാകൂ. അതും വര്‍ഷത്തില്‍ ഒരിക്കല്‍ വിനായകചതുര്‍ത്ഥി നാളില്‍ ഉച്ചപൂജയ്ക്ക് ഈ വിഗ്രഹങ്ങള്‍ ക്ഷേത്ര ശ്രീകോവിലില്‍ ഒന്നിച്ചു പൂജിക്കുന്ന വേളയില്‍ മാത്രം.

നില്‍ക്കുന്ന ഗണപതി -അപൂര്‍വ്വ പ്രത്യേകത

നില്‍ക്കുന്ന ഗണപതി വിഗ്രഹമാണ്‌ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പൊതുവേ നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് കാണാറുള്ളത്‌ . ഈ പ്രത്യേകത മൂലം തന്നെ ഇവിടെ കൂടുതല്‍ ശ്രദ്ധേയമാണ്

Latest News

ജാതി, മത, ലിംഗ, പ്രായഭേദമില്ലാതെ ഏവര്‍ക്കും പൂജാവിധികള്‍ പകര്‍ന്നു നല്‍കുന്ന താന്ത്രിക വിദ്യാലയമാണ്‌ പുതുമന തന്ത്രവിദ്യാലയം. വളരെയധികം താന്ത്രികപാരമ്പര്യവും തന്ത്രി പ്രമുഖരും ഉള്ള നമ്മുടെ നാട്ടില്‍ എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും ബ്രാഹ്മണാചാര വിധി പ്രകാരം ഉള്ള പൂജാകര്‍മ്മം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വിരളമാണ്.



GALLERY


ബ്രഹ്മശ്രീ പുതുമന ഈശ്വരന്‍ നമ്പൂതിരി  | പുതുമന ഗണപതി ക്ഷേത്രം  | വീഡിയോ        
"പുതുമന ഗണപതി ക്ഷേത്രം കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം
Copyright © 2018, Puthumana Ganapathy Temple .  All Rights Reserved. Powered By Dev Infosolutions Best viewed with High Resolution