സാമൂഹിക നവോത്ഥാനത്തിൽ പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം.. കടന്നപ്പള്ളി രാമചന്ദ്രൻ.
അയിത്ത അനാചാരങ്ങളെ തുടച്ചു മാറ്റി നമ്മൾ നേടിയെടുത്ത സാമൂഹിക നവോത്ഥാനത്തിൽ പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
പുതുമന തന്ത്ര വിദ്യാലയത്തിന്റെ ആദ്ധ്യാത്മിക കലാ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾ തുടച്ചുമാറ്റി നാമെല്ലാം പരസ്പരം സ്നേഹിച്ചും സഹായിച്ചും മുന്നോട്ടുപോകേണ്ടതാണെന്നും അത്തരമൊരു മാറ്റം നാം നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പുതുമന തന്ത്രവിദ്യാലയം പ്രധാന ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ആധ്യാത്മിക സംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.അഭയാനന്ദ തീർത്ഥപാദ സ്വാമികൾ, പുതുമന മനു നമ്പൂതിരി, കണ്ടിയൂർ ഗോവിന്ദൻ നമ്പൂതിരി, വി.കെ വിശ്വനാഥൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശബരിമല ആറ്റുകാൽ മുൻ മേൽശാന്തിമാരായ നീലകണ്ഠൻ നമ്പൂതിരി, N. ബാലമുരളി , ശബരിമല ഗുരുവായൂർ മുൻമേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, എന്നിവർക്ക് വേദവ്യാസ പുരസ്കാരം സമ്മാനിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരിൽ നിന്നും ക്ഷേത്രകലാപീഠം ശരത് ചന്ദ്രൻ,ആലപ്പുഴ മുരളീധരന്മാർ, തകഴി അനീഷ്, കൊച്ചി ദേവസ്വം ബോർഡിൽ നിന്നും പട്ടിക്കാട് അജി എന്നിവർക്ക് ക്ഷേത്രശ്രീ പുരസ്കാരം സമ്മാനിച്ചു.
പനങ്ങാട്ടിരി മോഹനൻ, വടവാതൂർ സുദർശനൻ, കീരിക്കാട് ഗോകുൽ മാരാർ, കലവൂർ ശ്യാം കുമാർ എസ്,,തുറവൂർ രഞ്ജിത്ത് പി കെ,കോട്ടയം അഖിൽ, വൈക്കം സന്ദീപ് സഹദേവൻ എന്നിവർക്ക് വാദ്യകലാനിധി പുരസ്കാരം സമ്മാനിച്ചു.
സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യത്തിന് ചേർത്തല സുരേഷ് പൈ സംഗീതരത്നം പുരസ്കാരവും,
തൃക്കാരിയൂർ അദ്രിജിത്. T.കൃഷ്ണൻ സംഗീത പ്രതിഭപുരസ്കാരവും, സോപാന സംഗീതത്തിലെ ശ്രദ്ധേയ കലാകാരി
കുമാരനല്ലൂർ ഇളയിടത്തില്ലം ശ്രീനന്ദ ഇഎസ് വാദ്യ കലാപ്രതിഭ പുരസ്കാരവും ഏറ്റുവാങ്ങി.