ഭാരതം സാംസ്കാരിക തനിമയോടെ ഏറ്റവും വലിയ ഉയർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും,ഈ വളർച്ചയിൽ ജാതിക്കതീതമായ പുതുമന തന്ത്രവിദ്യാലയത്തിന്റെ കൂട്ടായ്മ ഏറെ മഹത്തരമാണെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി പ്രസ്താവിച്ചു.
ഏറ്റവും പൗരാണികമായ മഹത്തായ സംസ്കാരമാണ് സനാതന ധർമ്മം എന്നും ഈ ധർമ്മത്തിന്റെ സംരക്ഷണം ഭാരതത്തിന്റെ സംരക്ഷണം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. ജാതിക്കതീതമായി ഏവരെയും ഒന്നിച്ച് നിർത്തുന്നതിൽ പുതുമന തന്ത്രവിദ്യാലയം വഹിക്കുന്ന പങ്ക് ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ജാതിഭേദമില്ലാതെ ഈശ്വര വിശ്വാസികളായ ഏവർക്കും പൂജാവിധികൾ പകർന്നു നൽകുന്ന പുതുമന തന്ത്രവിദ്യാലയത്തിന്റെ 24 -മത് വാർഷിക ആഘോഷ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വിജി തമ്പി.
സമ്മേളനത്തിൽ പുതുമന മഹേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, കടന്നപ്പള്ളി രാമചന്ദ്രൻ,കുടക്കച്ചിറ ശ്രീവിദ്യാധിരാജ സേവാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീർത്ഥപാദമഹാരാജ്,
മുൻ മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി,കേരള ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ കെ. ബി.മോഹൻദാസ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ എ.അജികുമാർ, ജി സുന്ദരേശൻ,ശബരിമല അയ്യപ്പ സേവാ സമാജം ഫൗണ്ടർ ട്രസ്റ്റി വി.കെ.
വിശ്വനാഥൻ,മുൻ ശബരിമല മേൽശാന്തി കണ്ടിയൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
ഫോട്ടോ.. പുതുമന തന്ത്രവിദ്യാലയത്തിന്റെ ആചാര്യ സദസ്സിൽ വിശ്വ ഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി മുഖ്യപ്രഭാഷണം നടത്തുന്നു