അയിത്ത നിർമാർജ ജ്ജനത്തിൽ പുതുമന തന്ത്രവിദ്യാലയത്തിന്റെ പങ്ക് മാതൃകാപരം.. ദേവസ്വം മന്ത്രി V. N.വാസവൻ..
അയിത്തവും അനാചാരങ്ങളും സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുന്നതിൽ പുതുമന തന്ത്രവിദ്യാലയം വഹിക്കുന്ന പങ്ക് ഏറെ മാതൃകാപരമാണെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പ്രസ്താവിച്ചു.
ജാതിഭേദമില്ലാതെ ഈശ്വര വിശ്വാസികളായ ഏവർക്കും പൂജാവിധികൾ പകർന്നു നൽകുന്ന പുതുമന തന്ത്രവിദ്യാലയത്തിന്റെ 24 -മത് വാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ N. S. S. ആഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ പുതുമന മഹേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
വേദ മന്ത്ര ജപത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ക്ഷേത്ര പ്രതിനിധികൾ, തന്ത്രിമാർ, സന്യാസിമാർ, വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
കുടക്കച്ചിറ ശ്രീവിദ്യാധിരാജ സേവാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീർത്ഥപാദമഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ചെയർമാൻ കെ. ബി.മോഹൻദാസ്. മുഖ്യപ്രഭാഷണം നടത്തി.തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ എ.അജികുമാർ, ജി സുന്ദരേശൻ
എന്നിവർ പുതുമന തന്ത്രവിദ്യാലയത്തിലെ പൂജാ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി,ശബരിമല അയ്യപ്പ സേവാ സമാജം ഫൗണ്ടർ ട്രസ്റ്റി വി.കെ.
വിശ്വനാഥൻ എന്നിവർ ഹൈന്ദവ നവോത്ഥാന പ്രഭാഷണം നടത്തി.
ശബരിമല മാളികപ്പുറം മേൽശാന്തി സമാജം പ്രതിനിധി ഗോശാല വിഷ്ണു വാസുദേവൻ, ശബരിമലയിലെ ആദ്യ പുറപ്പെടാശാന്തി കണ്ടിയൂർ നീലമന ഗോവിന്ദൻ നമ്പൂതിരി,ദേവസ്വം ബോർഡ് മുൻ പിആർഓ മുരളി കോട്ടയ്ക്കകം എന്നിവർ ആശംസകൾ അർപ്പിച്ചു.