കോട്ടയം ജില്ലയില്‍ കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ തുരുത്തി ജംഗ്ഷനില്‍ നിന്ന് കേവലം 1.5 km ദൂരത്തില്‍ പുതുമന ഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂര്‍ത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം
പൌരാണികമായ പുതുമന ശ്രീ മഹാഗണപതി ദേവസ്ഥാനത്ത് 21 ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങള്‍ പൂജിച്ചു വരുന്നു. ഇവയില്‍ പ്രധാനമായ മൂന്നു വിഗ്രഹങ്ങള്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനാകൂ. അതും വര്‍ഷത്തില്‍ ഒരിക്കല്‍ വിനായകചതുര്‍ത്ഥി നാളില്‍ ഉച്ചപൂജയ്ക്ക് ഈ വിഗ്രഹങ്ങള്‍ ക്ഷേത്ര ശ്രീകോവിലില്‍ ഒന്നിച്ചു പൂജിക്കുന്ന വേളയില്‍ മാത്രം.
നില്‍ക്കുന്ന ഗണപതി വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പൊതുവേ നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് കാണാറുള്ളത് . ഈ പ്രത്യേകത മൂലം തന്നെ ഇവിടെ കൂടുതല്‍ ശ്രദ്ധേയമാണ് Read more >>
|